ബനശങ്കരി – കനകപുര മെയിൻ റൂട്ടിൽ നാളെ ഗതാഗത നിയന്ത്രണം

ബനശങ്കരി – കനകപുര മെയിൻ റൂട്ടിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബനശങ്കരി ക്ഷേത്രം മുതൽ സാരക്കി മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള കനകപുര മെയിൻ റോഡിൽ വാഹന ഗതാഗതത്തിന് തിങ്കളാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കനകപുര മെയിൻ റോഡിലുള്ള ശ്രീ ബനശങ്കരി അമ്മാനവാര ബ്രഹ്മ രഥോത്സവ ക്ഷേത്രത്തിൽ തിങ്കളാഴ്ച വിശേഷാൽ പൂജകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

കനകപുര മെയിൻ റോഡിന്റെ കൊണനകുണ്ടെ ഭാഗത്ത് നിന്ന് ബനശങ്കരി ബസ് സ്റ്റാൻഡിലേക്ക് വരുന്ന വാഹനങ്ങൾ ജെപി നഗർ മെട്രോ ജംഗ്ഷന് (സാരക്കി സിഗ്നൽ) സമീപം വലത്തേക്ക് തിരിഞ്ഞ്, സിന്ധൂർ സർക്കിൾ വഴി രാജലക്ഷ്മി റൂട്ടിലൂടെ കടന്നുപോകണം. വാഹനങ്ങൾക്ക് സാരക്കി മാർക്കറ്റ് ജംഗ്ഷന് സമീപം വലത്തേക്ക് തിരിഞ്ഞ്, ഇന്ദിരാഗാന്ധി സർക്കിൾ, ആർവി ആസ്റ്റർ വഴിയും കടന്നുപോകാം.

ബനശങ്കരി ബസ് സ്റ്റാൻഡിൽ നിന്ന് സാരക്കി സിഗ്നലിലേക്ക് വരുന്ന വാഹനങ്ങൾ ബനശങ്കരി ബസ് സ്റ്റാൻഡിന് സമീപം വലത്തേക്ക് തിരിഞ്ഞ് യാരബ് നഗർ വഴി കെഎസ് ലേഔട്ട് ജംഗ്ഷൻ, ഇലിയാസനഗർ-സാരക്കി സിഗ്നൽ വഴി കടന്നുപോകണം.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic diverted in Bengaluru tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *