കണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന് സംയുക്ത തിരച്ചില്‍

കണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന് സംയുക്ത തിരച്ചില്‍

കണ്ണൂർ: കണ്ണവത്ത് കാട്ടില്‍ വിറക് ശേഖരിക്കാൻ പോയ സിന്ധു എന്ന യുവതിയെ കാണാതായിട്ട് 13 ദിവസം. ഇതുവരെ നടത്തിയ തിരച്ചിലില്‍ വനംവകുപ്പിന് യാതൊരു സൂചനകളും ലഭിച്ചില്ല. ഇന്നും സിന്ധുവിനായി വനംവകുപ്പ് സംയുക്ത തിരച്ചില്‍ നടത്തും. വനത്തില്‍ സ്ക്വാഡുകളായി തിരിഞ്ഞ്, ഉള്‍ക്കാടുകളില്‍ അടക്കം തിരയും. പോലീസിന്റെ നേതൃത്വത്തിലും പരിശോധന ഉണ്ടാകും.

സന്നദ്ധ സംഘടനകളും തിരച്ചിലില്‍ പങ്കെടുക്കും. ഡിസംബര്‍ 31നാണ് സിന്ധുവിനെ കാണാതായത്. പതിവ് പോലെ വിറക് ശേഖരിക്കാന്‍ വനത്തിനുള്ളില്‍ പോയതായിരുന്നു സിന്ധു. എന്നാല്‍ മടങ്ങിവന്നില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ആദ്യഘട്ടത്തില്‍ പോലീസോ വനംവകുപ്പോ പരിശോധനയ്ക്ക് തയ്യാറായില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിന് ഇറങ്ങിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെ പാട്യം പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി യോഗം ചേര്‍ന്ന് ഉള്‍വനത്തില്‍ തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Thirteen days since the woman went missing in the forest in Kannur; Joint search today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *