പിവി അൻ‌വർ രാജിയിലേക്ക്? നാളെ നിർണായക പ്രഖ്യാപനം

പിവി അൻ‌വർ രാജിയിലേക്ക്? നാളെ നിർണായക പ്രഖ്യാപനം

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം,​എൽ.എ . നാളെ രാവിലെ 9.30ന് തിരുവനന്തപുരത്താണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്,​ പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്നാണ് അൻവർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. അൻവർ നാളെ എം.എൽ.എ സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണെന്നാണ് വിവരം. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി ചർച്ചകൾക്ക് പിന്നിൽ. സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷമാകും വാർത്ത സമ്മേളനം.

കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്. തൃണമൂലിൻ്റെ കേരള കോർഡിനേറ്റർ ചുമതലയാണ് പാർട്ടി അൻവറിന് നൽകിയിരിക്കുന്നത്. കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.  മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലിക്കും അൻവറിന് പദ്ധതിയുണ്ടെന്നാണ് വിവരം.
<BR>
TAGS : PV ANVAR MLA
SUMMARY : PV Anwar to resign? Critical announcement tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *