ഐ.പി.സി. കർണാടക കൺവെൻഷൻ സമാപിച്ചു
ഐപിസി കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ സമാപനദിന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസംഗിക്കുന്നു.

ഐ.പി.സി. കർണാടക കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു : കൊത്തന്നൂർ എബനേസർ കാംപസ് ഗ്രൗണ്ടിൽ നാലുദിവസമായി നടന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) കർണാടകയുടെ 38-ാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. ക്രൈസ്തവർ വിശ്വസ്തതയോടെ ക്രിസ്തുവിന്റെ സുവിശേഷവാഹകരാകണമെന്നും ദൈവം സർവ്വ ശക്തനാണെന്നും അവിടുത്തെ മുമ്പാകെ നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നുവെന്നും സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് സമാപന സംയുക്ത സഭാ യോഗത്തിൽ പറഞ്ഞു.

വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജൻ ജോൺ, എൻ.സി.ഫിലിപ്പ് എന്നിവരും പ്രസംഗിച്ചു. ബ്രദർ ജിൻസൺ ഡി. തോമസിന്റെ നേതൃത്വത്തിൽ പി.വൈ.പി.എ. കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിച്ചു. ഗാനശുശ്രൂഷ, സുവിശഷ പ്രസംഗം, ബൈബിൾ ക്ലാസ്, വനിതാസമാജം സമ്മേളനം, പി.വൈ.പി.എ.-സൺഡേ സ്കൂൾ വാർഷികസമ്മേളനം എന്നിവ കൺവെൻഷനിൽ നടന്നു. ജനറൽ കൺവീനർ പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, ജോയിന്റ് കൺവീനർമാരായ പാസ്റ്റർ സി.പി. സാമുവേൽ, ബ്രദർ സജി.ടി. പാറേൽ, പാസ്റ്റർ വിൽസൺ തോമസ് എന്നിവർ നേതൃത്വം നൽകി.
<br>
TAGS : IPC CONVENTION
SUMMARY : I.P.C. Karnataka Convention concluded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *