ചാമുണ്ഡി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ചാമുണ്ഡി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ബെംഗളൂരു: യാത്രക്കാരുടെ തിരക്കും, മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ച് ചാമുണ്ഡി ഹിൽസിൽ സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ജില്ലാ ഭരണകൂടവും ഇത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനം അറിയിക്കും. അടുത്ത വേനലവധിക്കു മുൻപ്‌ ഗതാഗതനിയന്ത്രണം നടപ്പാക്കാനാണ് ധാരണ.

മലമുകളിലുള്ള ഗതാഗതക്കുരുക്കും വാഹന പാർക്കിങ് വെല്ലുവിളികളും കുറയ്ക്കാൻ ഇതു വഴിസാധിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മലയുടെ അടിവാരത്ത് പാർക്കിങ് സൗകര്യവും ക്രമീകരിക്കും. പാർക്കിങ് ഏരിയയിൽ നിന്ന് ഹിൽസിലേക്ക് പൊതുഗതാഗത സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തിലും, സംസ്ഥാനത്തെ ഹിമവദ് ഗോപാലസ്വാമി ബേട്ടയിലും സമാനമായ നിയന്ത്രണം നടപ്പാക്കുന്നുണ്ട്.

TAGS: KARNATAKA | CHAMUNDI HILLS
SUMMARY: Private vehicles might be banned at chamundi hills

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *