പിവി അൻവര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; കത്ത് സ്‌പീക്കര്‍ക്ക് കൈമാറി

പിവി അൻവര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു; കത്ത് സ്‌പീക്കര്‍ക്ക് കൈമാറി

നിലമ്പൂർ എംഎല്‍എ പിവി അൻവർ രാജിവച്ചു.തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാൻ ഇരിക്കെയാണ് രാജി. ഇന്ന് രാവിലെ സ്പീക്കർ എഎൻ ഷംസീറിനെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനില്‍ക്കെയാണ് രാജി.

തന്റെ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് അൻവർ നേരത്തേ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിവി അൻവർ ചേർന്നത്. നിലവില്‍ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക.

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ പി.വി.അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും തന്നെ വേണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെയാണ് അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശിയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാനിധ്യത്തിലായിരുന്നു അൻവർ അംഗത്വം സ്വീകരിച്ചത്. അഭിഷേക് ബാനർജിയുടെ കൊല്‍ക്കത്തയിലെ വസതിയില്‍വച്ചാണ് അംഗത്വമെടുത്തത്. പുരോഗമന ഇന്ത്യയ്ക്കായി ഒരുമിച്ച്‌ പരിശ്രമിക്കുമെന്ന് അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജി പ്രതികരിച്ചു.

TAGS : PV ANVAR MLA
SUMMARY : PV Anwar resigns as MLA; The letter was handed over to the Speaker

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *