ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് അന്തരിച്ചു

ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന ഗായകനും കലാപ്രവർത്തകനുമായ കെ.സി. വിനോദ് (53) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്തനംതിട്ട കല്ലുപാറ കെ.എം ചെല്ലപ്പൻ – ടി.വി. രാജമ്മ ദമ്പതികളുടെ മകനാണ്. ജി.എം. പാളയ സിക്സ്ത് മെയിൻ റോഡിലെ ഗൗരി മാധവത്തിലായിരുന്നു താമസം.

ബെംഗളൂരുവിലെ പരസ്യ സ്ഥാപനത്തിൽ ക്രിയേറ്റീവ് ഡയരക്ടറായിരുന്നു. ബെംഗളൂരുവിലെ മലയാളി സാംസ്കാരിക സംഘടനകളിൽ സജീവമായിരുന്ന വിനോദ് ഒട്ടേറെ ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. താരാട്ട് എന്ന പേരിൽ മ്യൂസിക് ആൽബം പുറത്തിറക്കിയിട്ടുണ്ട്. നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഭാര്യ: സ്മിത വിനോദ്. മക്കൾ: ആര്യ വിനോദ്, ആർച്ച വിനോദ്, സഹോദരങ്ങൾ: രേഖ ഭട്ട്. ബീന സജീവ്. സംസ്കാരം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് വിൽസൺ ഗാർഡൻ ശ്മശാനത്തിൽ നടക്കും.
<BR>
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *