പിവി അന്‍വറിന് പുതിയ ചുമതല; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു

പിവി അന്‍വറിന് പുതിയ ചുമതല; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ കണ്‍വീനറായി നിയമിച്ചു

മലപ്പുറം: പി.വി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍ ആയി നിയമിച്ചു. അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സംസ്ഥാന കണ്‍വീനര്‍ ആയി നിയമിച്ചുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പ്. പി.വി. അന്‍വറിനെ രാജ്യസഭയിലേക്ക് എത്തിക്കുമെന്നും വാഗ്ദാനമുണ്ട്.

2026 ഏപ്രിലില്‍ നാല് സിപിഎം എംപിമാരുടെ ഒഴിവ് വരുന്നതില്‍ അന്‍വറിനെ എംപിയാക്കാമെന്നാണ് വാഗ്ദാനം. മലയോര മേഖലയുമായി ബന്ധപ്പെട്ടും വയനാട് മണ്ഡലത്തിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് അൻവർ പറയുന്നത്. സ്പീക്കറുടെ അടുത്ത് നേരിട്ടെത്തിയാണ് അന്‍വര്‍ രാജി കത്ത് നല്‍കിയത്.

അതേസമയം ഇനി നിലമ്പൂരില്‍ മത്സരിക്കില്ലെന്നും യുഡിഎഫ് നിലമ്പൂരില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധികം പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.

TAGS : PV ANVAR MLA
SUMMARY : New charge for PV Anwar; Appointed as convener of Trinamool Congress Kerala unit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *