കൈരളീ കലാ സമിതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കൈരളീ കലാ സമിതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

ബെംഗളൂരു: കൈരളീ കലാ സമിതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പുതുവത്സരാഘോഷത്തോടെയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കൈരളീ കലാ സമിതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്എഎല്‍ ബാംഗ്ലൂര്‍ കോംപ്ലക്‌സ് സി.ഇ.ഒ. ജയകൃഷ്ണന്‍ എസ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൈരളീ കലാ സമിതി പ്രസിഡന്റ് സുധാകരന്‍ രാമന്തളി അധ്യക്ഷനായിരുന്നു. കലാ സമിതി സെക്രട്ടറി സുധീഷ് സംഘടനയുടെ കഴിഞ്ഞ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ട്രഷറര്‍ വി.എം. രാജീവ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ജെ നായര്‍, അസിസ്റ്റന്റ് സെക്രട്ടറി സി. വിജയകുമാര്‍, കമ്മറ്റി അംഗങ്ങളായ എം. ബഷീര്‍, ബി. രാജശേഖരന്‍, ടി. വി. നാരായണന്‍, എ. മധുസൂദനന്‍, കെ. നന്ദകുമാര്‍, എന്‍.ബി. മധു, ബാലകൃഷ്ണന്‍ പിവിഎന്‍, രാജന്‍ വി, സതീദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചലച്ചിത്ര താരവും നര്‍ത്തകനുമായ വിനീതിന്റെ നേതൃത്വത്തില്‍ നൃത്ത്യനൃത്യങ്ങള്‍ അരങ്ങേറി.
<br>
TAGS : KAIRALEE KALA SAMITHI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *