യു.ജി.സി നെറ്റ് പരീക്ഷ തിയതി മാറ്റി

യു.ജി.സി നെറ്റ് പരീക്ഷ തിയതി മാറ്റി

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) അറിയിച്ചു. മകരസംക്രാന്തി, പൊങ്കൽ ഉത്സവവേളകൾ പരിഗണിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയിൽ മാറ്റമില്ലെന്ന് എന്‍ടിഎ അറിയിച്ചു.

ജനുവരി 15ന് രാവിലെ സംസ്കൃതം, ജേണലിസം, ജാപ്പനീസ്, പെർഫോമിങ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമുള്ള പരീക്ഷകളാണ് നടക്കേണ്ടിയിരുന്നത്.

<BR>
TAGS : UGC-NET EXAM,
SUMMARY : UGC examination postponed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *