ബെംഗളൂരുവിലെ പിജികളിൽ വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിലെ പിജികളിൽ വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് വർധിച്ചേക്കും. അഞ്ച് ശതമാനം വരെ വാടക കൂട്ടാനാണ് പിജി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ തീരുമാനം. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് അസോസിയേഷൻ അറിയിച്ചു.

കെട്ടിട വാടക, ജലനിരക്ക്, ഭക്ഷണച്ചെലവ് തുടങ്ങിയ വിവിധ ചെലവുകൾ മൂലമാണ് വില വർധനവ്. വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടാൻ വാടക 5 ശതമാനം കൂട്ടുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലെന്ന് പിജി ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ബെംഗളൂരുവിൽ 2,000-ത്തിലധികം രജിസ്റ്റർ ചെയ്ത പിജികളും എട്ട് സോണുകളിലായി ഏകദേശം 10,000 രജിസ്റ്റർ ചെയ്യാത്ത പിജികളുമുണ്ട്.

വിലവർധനവ് ചർച്ച ചെയ്യാൻ ഉടമകൾ അടുത്ത ദിവസം യോഗം ചേരുമെന്നും പിജി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അരുൺ കുമാർ പറഞ്ഞു. വർധനവിന്റെ കൃത്യമായ ശതമാനം യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ ഉൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പേരാണ് നഗരത്തിലെ പിജികളെ ആശ്രയിക്കുന്നത്.

TAGS: BENGALURU | PG
SUMMARY: Paying guest accommodations in Bengaluru to hike rates by 5 pc

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *