നാല് മക്കൾക്കൊപ്പം അമ്മ കനാലിലേക്ക് ചാടി; അമ്മയെ രക്ഷപ്പെടുത്തി, കുട്ടികൾ മരണപ്പെട്ടു

നാല് മക്കൾക്കൊപ്പം അമ്മ കനാലിലേക്ക് ചാടി; അമ്മയെ രക്ഷപ്പെടുത്തി, കുട്ടികൾ മരണപ്പെട്ടു

ബെംഗളൂരു: നാല് മക്കൾക്കൊപ്പം കനാലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. വിജയപുര നിഡഗുണ്ടി ബെനാൽ ഗ്രാമത്തിനടുത്തുള്ള അൽമാട്ടി കനാലിലാണ് സംഭവം. തന്റെ നാല് കുട്ടികളെ കനാലിലേക്ക് എറിഞ്ഞ ശേഷം യുവതിയും പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നാല് കുട്ടികളും മരണപ്പെട്ടു.  യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

ഭാഗ്യയെന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മക്കളായ  തനു നിംഗരാജ് ഭജന്ത്രി (5), രക്ഷ നിംഗരാജ് ഭജന്ത്രി (3), ഹസൻ നിംഗരാജ് ഭജന്ത്രി, ഹുസൈൻ നിംഗരാജ് ഭജന്ത്രി (13 മാസം) എന്നിവരാണ് മരിച്ചത്.

ഭാഗ്യയുടെ ഭർത്താവ് ലിംഗരാജു തെൽഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാഗ്യ, ലിംഗരാജിന്റെ കുടുംബവുമായി നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടായിരുന്നു. ഇതേതുടർന്ന് മക്കളെയും എടുത്ത് ഭാഗ്യ വീടുവിട്ടിറങ്ങുകയായിരുന്നു. നിലവിൽ ഭാഗ്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Woman jumps into Almatti canal with four children; kids die, locals rescue her

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *