തമിഴ്‌നാട്ടില്‍ പാസഞ്ചര്‍ ട്രെയിനിൻ്റെ പാളം തെറ്റി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

തമിഴ്‌നാട്ടില്‍ പാസഞ്ചര്‍ ട്രെയിനിൻ്റെ പാളം തെറ്റി; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ട്രെയിൻ പാളംതെറ്റി. വിഴുപ്പുറം-പുതുച്ചേരി മെമു ട്രെയിനിന്‍റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. വിഴുപ്പുറം യാർഡിനോട് ചേർന്ന് രാവിലെയാണ് സംഭവമുണ്ടായത്. വളവിലായിരുന്നതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമർജൻസി ബ്രേക്ക്‌ ഉപയോഗിച്ച്‌ ട്രെയിൻ പെട്ടെന്ന് നിർത്തിയതും വൻ അപകടം ഒഴിവാക്കാൻ സഹായിച്ചു. തുടർന്ന് യാത്രക്കാരെ ‌ഉടൻ തന്നെ ട്രെയിനില്‍ നിന്ന് ഒഴിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു.

സാങ്കേതിക തകരാറാണോ അട്ടിമറിയാണോ അപകടകാരണമെന്ന് പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ജീവനക്കാരെയും എൻജിനീയർമാരെയും സംഭവസ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും പാളം തെറ്റിയ ട്രെയിനിൻ്റെ അറ്റകുറ്റപ്പണികള്‍ സജീവമാണെന്നും റെയില്‍വേ അധികൃതർ കൂട്ടിച്ചേർത്തു. വിഴുപ്പുറം റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി.

TAGS : TRAIN | TAMILNADU
SUMMARY : Passenger train derails in Tamil Nadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *