സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു

സ്റ്റീവ് ജോബ്സിന്റെ ഭാര്യ കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു

പ്രയാഗ്രാജ്: അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ കുഴഞ്ഞുവീണു. ഹിന്ദു മത വിശ്വാസങ്ങളിലാകൃഷ്ടയായ ലോറീന്‍ നേരത്തെ കമല എന്ന പേര് സ്വീകരിച്ചിരുന്നു. ജനത്തിരക്കുമൂലമുള്ള അസ്വസ്ഥതയാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് സ്വാമി കൈലാഷാനന്ദ് ഗിരി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് ലോറീന്‍ ഇപ്പോഴുള്ളത്. വളരെ ലാളിത്യമുള്ള വ്യക്തിത്വത്തിനുടമയാണവര്‍. നമ്മുടെ ആചാരങ്ങളെക്കുറിച്ച് അറിയാനാണിവര്‍ കുംഭമേളയ്ക്കെത്തിയതെന്നും കൈലാഷാനന്ദ് പറഞ്ഞു. ഇപ്പോഴവര്‍ തന്റെ ക്യാമ്പില്‍ വിശ്രമിക്കുകയാണ്. ആരോഗ്യവതിയാവുമ്പോള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്ന ചടങ്ങില്‍ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക. കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച വൈകീട്ടാണ് ലോറീന്‍ പവല്‍ ജോബ്‌സ് പ്രയാഗ്രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്. കുംഭമേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളില്‍ അവര്‍ തിങ്കളാഴ്ച പങ്കെടുത്തിരുന്നു. കുംഭമേളയ്‌ക്കെത്തുന്നതിനുമുന്‍പ് ഈ മാസം 11-ന് അവര്‍ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയും ജലാഭിഷേകം നടത്തുകയും ചെയ്തിരുന്നു.
<BR>
TAGS : KUMBH MELA,
SUMMARY : Steve Jobs’ wife collapses during Kumbh Mela

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *