പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ പങ്കിട്ടു; ആം ആദ്മി പാർട്ടിക്കെതിരെ കേസ്

പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ പങ്കിട്ടു; ആം ആദ്മി പാർട്ടിക്കെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഡീപ് ഫേക്ക് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംഭവത്തില്‍ ആം ആദ്‌മി പാര്‍ട്ടിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എഎപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആണ് ചിത്രങ്ങളും വീഡിയോകളും പങ്കിട്ടത്.

നോര്‍ത്ത് അവന്യൂ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. എഎപിയുടെ ഔദ്യോഗിക എക്‌സ് പേജില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ആക്ഷേപകരമായ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചതായി കാണിച്ച് ബിജെപിയാണ് പരാതി നൽകിയത്. 90 കളിലെ ബോളിവുഡ് ചിത്രത്തിൽ നിന്നുള്ള രംഗം ആണ് പോസ്റ്റില്‍. അതില്‍ വില്ലന്മാരുടെ മുഖങ്ങൾക്ക് പകരം ബിജെപി നേതാക്കളുടെ മുഖങ്ങള്‍ വച്ചിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ശബ്‌ദശകലവും ചേര്‍ത്തിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് എഎപി പ്രതികരിച്ചു. ജനങ്ങളെ ബാധിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇത്തരത്തിലുള്ള വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അടുത്തത് മുഖ്യമന്ത്രി അതിഷിയേയും മനീഷ് സിസോദിയയേയും ലക്ഷ്യമിട്ട് റെയ്‌ഡും അറസ്റ്റുമൊക്കെയാണ് രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി ബിജെപി ആസൂത്രണം ചെയ്യുക എന്നും എഎപി നേതാക്കൾ ആരോപിച്ചു.

TAGS: NATIONAL | BOOKED
SUMMARY: FIR against AAP for posting AI-generated videos of PM Modi, Amit Shah on X

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *