ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അറസ്റ്റിൽ

ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അറസ്റ്റിൽ

സിയോള്‍:  സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. അറസ്റ്റ് തടയാന്‍ രാവിലെ ആയിരക്കണക്കിന് അനുയായികള്‍ യൂനിന്റെ സോളിലെ വസതിക്കു മുന്നിലെത്തിയിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് യൂനിനെ അറസ്റ്റ് ചെയ്യാന്‍ ആറു മണിക്കൂറോളം ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുകയായിരുന്നു.

ആഴ്ചകളായി സിയോളിലെ വസതിയിൽ താമസിച്ചിരുന്ന യൂണിനെ കസ്റ്റഡിയിലെടുക്കാൻ മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരും അഴിമതി വിരുദ്ധ അന്വേഷകരും നേരം പുലരുംമുമ്പ് അവിടെ തടിച്ചുകൂടിയിരുന്നു, അദ്ദേഹത്തെ തടങ്കലിലാക്കാനുള്ള ശ്രമങ്ങളിൽ പ്രതിഷേധിച്ച് യൂൻ അനുഭാവികളും അദ്ദേഹത്തിൻ്റെ ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി അംഗങ്ങളും ഇടഞ്ഞു.

തടങ്കലിൽ വയ്ക്കാനുള്ള ശ്രമങ്ങൾ നിയമവിരുദ്ധമാണെന്നും പരസ്യമായി അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അഭിഭാഷകർ വാദിച്ചു . ഇതോടെ രാജ്യത്തിൻ്റെ ചരിത്രത്തിൽ അറസ്റ്റിലാകുന്ന ആദ്യത്തെ സിറ്റിംഗ് പ്രസിഡൻ്റായി ദക്ഷിണ കൊറിയയുടെ യൂൻ മാറി.

ഡിസംബര്‍ മൂന്നിന് പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യൂനിനെ ഇംപീച്ച് ചെയ്തത്. ഡിസംബര്‍ 14ന് പ്രതിപക്ഷത്തിന് ആധിപത്യമുള്ള അസംബ്ലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിനെത്തുടര്‍ന്ന് യൂണിന്റെ പ്രസിഡന്റ് അധികാരങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. 204-85 വോട്ടുകള്‍ക്കാണ് യൂണിനെ ഇംപീച്ച് ചെയ്തത്. യൂനിന്റെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേസ് ഇപ്പോള്‍ ഭരണഘടനാ കോടതിയിലാണ്. പ്രസിഡന്റിന്റെ സുരക്ഷാ സര്‍വീസിന്റെ ആക്ടിങ് മേധാവിയായ കിം സങ് ഹൂനിനേയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ ‘കമ്മ്യൂണിസ്റ്റ് ശക്തി’കളില്‍ നിന്നും രക്ഷിക്കുന്നതിനായി പട്ടാളഭരണം ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു സൈനിക നിയമം ഏര്‍പ്പെടുത്തിക്കൊണ്ട് യൂന്‍ സുക് യോള്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെ ചൊല്ലി യൂനിന്റെ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയും  പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ വാദങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു പ്രസിഡന്റ് സൈനിക നിയമം പ്രഖ്യാപിച്ചത്. സൈനിക നിയമ പ്രഖ്യാപനത്തിനും  ഇംപീച്ച്‌മെൻ്റിനും ശേഷം ഡിസംബർ 12 മുതൽ യൂൻ അദ്ദേഹത്തിൻ്റെ വസതിയിലാണ്.  ചൊവ്വാഴ്ച കോടതി തടങ്കൽ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

<BR>
TAGS : SOUTH KOREA
SUMMARY : South Korean President Yoon Suk-yeol arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *