ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസ്‌; ഭര്‍ത്താവ് റിമാൻഡില്‍

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസ്‌; ഭര്‍ത്താവ് റിമാൻഡില്‍

കുന്നത്തൂർ: മൈനാഗപ്പള്ളി മണ്ണൂർക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് റിമാൻഡില്‍. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപം ദിയ ഭവനില്‍ ശ്യാമയെ (26) കൊലപ്പെടുത്തിയ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി രാജീവിനെയാണ് (38) ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തത്.

തെളിവെടുപ്പിനായി രാജീവിനെ വീട്ടിലെത്തിച്ചെങ്കിലും നാട്ടുകാർ ബഹളം വച്ചതോടെ പൂർത്തിയാക്കാനാകാതെ മടങ്ങി. ഞായാറാഴ്ച രാത്രി 9 ഓടെയാണ് ശ്യാമയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരെത്തുമ്പോൾ യുവതി തറയില്‍ കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

TAGS : CRIME
SUMMARY : The case of his wife being strangled to death; Husband in remand

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *