കാട്ടാക്കട അശോകൻ വധക്കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കാട്ടാക്കട അശോകൻ വധക്കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.എം. പ്രവർത്തകനുമായിരുന്ന അശോകൻ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് ആർ.എസ്.എസ്. പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേർക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 50000 രൂപ പിഴയും നല്‍കണം.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്‍, പ്രശാന്ത് എന്നിവരാണ് പ്രതികള്‍. കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു. 2013 മേയ് മാസം അഞ്ചാം തീയതിയാണ് അശോകന്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.

TAGS : LATEST NEWS
SUMMARY : Kattakkada Asokan murder case: Double life imprisonment for the accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *