മാര്‍ബര്‍ഗ് വൈറസ്: ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

മാര്‍ബര്‍ഗ് വൈറസ്: ടാന്‍സാനിയയില്‍ എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന

ടാന്‍സാനിയ: : വടക്കന്‍ ടാന്‍സാനിയയില്‍ ‘മാര്‍ബര്‍ഗ് വൈറസ്’ ബാധിച്ച് എട്ട് പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ കഗേര മേഖലയിലെ രണ്ട് ജില്ലകളിലാണ് രോഗം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇതില്‍ 8 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം  ഗെബ്രിയേസസ് പ്രസ്താവനയില്‍ അറിയിച്ചു. ടാന്‍സാനിയയിലെ ദേശീയ ലബോറട്ടറിയില്‍ രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് വരികയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള രോഗികളുടെ സമ്പര്‍ക്കം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞു. ധങ്ങൾ നടത്തിവരികയാണെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. രോഗ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ഗെബ്രിയേസസ് പറഞ്ഞു.

 ‘മാര്‍ബര്‍ഗ് വൈറസ്’

എബോളയോളം മാരകമായ വൈറസാണ് മാര്‍ബര്‍ഗ്. പഴംതീനി വവ്വാലുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന വൈറസാണ് ‘മാര്‍ബര്‍ഗ് വൈറസ്’. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അല്ലെങ്കില്‍ രോഗബാധിതരായ ആളുകളുടെ രക്തത്തിലൂടെയോ മറ്റ് ശരീരസ്രവങ്ങളിലൂടെയോ ആണ് വൈറസ് ആളുകള്‍ക്കിടയിലേക്ക് പകരുക. ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട് പ്രകാരം, മാര്‍ബര്‍ഗിന് അംഗീകൃത വാക്‌സിനുകളോ ആന്റിവൈറല്‍ ചികിത്സയോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സെപ്റ്റംബര്‍ 27 നാണ് റുവാണ്ടയതില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച 66 പേരില്‍ 15 പേര്‍ മരിച്ചതായി റുവാണ്ടന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ആദ്യം രോഗം സ്ഥിരീകരിച്ചവരെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരാണ്.
<br>
TAGS : MARBURG VIRUS
SUMMARY : Marburg virus: Eight people have died in Tanzania, says WHO

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *