കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഫേസ്ബുക്ക് കമന്‍റിന് താഴെ അശ്ലീല പരാമർശം; മൂന്ന് പേർക്കെതിരെ കേസ്

കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഫേസ്ബുക്ക് കമന്‍റിന് താഴെ അശ്ലീല പരാമർശം; മൂന്ന് പേർക്കെതിരെ കേസ്

കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന് കെ. മണികണ്ഠന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ ഇട്ട കമന്‍റിന് താഴെ അശ്ലീല ചുവയോടെ കമന്‍റിട്ട മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. നിയാസ് മലബാരി, ജോസഫ് ജോസഫ്, ഹാസിം എളമ്പയൽ എന്നീ പേരുകളിലുള്ള ഫേസ്ബുക്ക് ഐ.ഡികൾക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. മൈലാട്ടി കൊളത്തിങ്കാലിലെ എം. കൃപേഷ് (25) നൽകിയ പരാതിയിലാണ് കേസ്. ക

ഴിഞ്ഞ വർഷം അവസാനവും ഈ മാസം ആദ്യവുമായാണ് കമന്‍റിട്ടത്. അങ്ങേയറ്റം അശ്ലീല കമന്‍റിട്ട് ശല്യമുണ്ടാക്കിയെന്നാണ് കേസ്. കൃപേഷ് നൽകിയ പരാതി പോലീസ് കോടതിയിൽ സമർപ്പിച്ച് ഹോസ്ദുർഗ് കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്.
<BR>
TAGS :  CASE REGISTERED
SUMMARY : Kasaragod District Panchayat President’s Facebook comment contains obscene remarks; Case filed against three people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *