അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച്‌ രണ്ട്‌ വരെ

അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച്‌ രണ്ട്‌ വരെ

തൃശൂർ: സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ട് വരെ സംഘടിപ്പിക്കുമെന്ന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്ക് പുറമേ റഷ്യ, ഹംഗറി, ഈജിപ്റ്റ്, ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നായി പതിനഞ്ച് നാടകങ്ങളാണ് അരങ്ങേറുന്നത്.

നാടകോത്സവം കാണാൻ താത്പര്യമുള്ളവർക്ക് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ.അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ രാജീവ് വെളിച്ചെട്ടി,നാടക പ്രതിഭകളായ മല്ലിക തനേജ, കെ.എ.നന്ദജൻ എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങൾ തിരഞ്ഞെടുത്തത്.

ഇറ്റ്‌ഫോക് കെ.ടി.മുഹമ്മദ് തിയേറ്റർ, ആക്ടർ മുരളി തിയേറ്റർ, തോപ്പിൽഭാസി നാട്യഗൃഹം, അക്കാദമി ക്യാമ്പസ്,രാമനിലയം എന്നീ വേദികളിലാണ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ കർട്ടൺ റൈസർ ഫെബ്രുവരി 16 മുതൽ 21 വരെ സംസ്ഥാന അമേച്വർ നാടകമത്സരം അക്കാദമിയിൽ നടക്കും.
<BR>
TAGS : DRAMA |  ART AND CULTURE
SUMMARY : International Theatre Festival (ITFOK) from February 23 to March 2

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *