മദ്യലഹരിയിൽ അയ്യപ്പഭക്തർ  ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; ഒരു മരണം, യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ അയ്യപ്പഭക്തർ ക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി; ഒരു മരണം, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യുവാവ് അയ്യപ്പഭക്തർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ യുവതി മരിച്ചു. കവലക്കൊപ്പയിലെ ദീപ രാമഗോണ്ടയാണ് മരിച്ചത്. കാർവാർ രവീന്ദ്ര നഗറിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർവാർ സ്വദേശി റോഷൻ ഫെർണാണ്ടസ് (21) ആണ് അയ്യപ്പഭക്തർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയത്.

മകര സംക്രാന്തിയോടനുബന്ധിച്ച് ഭക്തർ പ്രദേശത്തെ അയ്യപ്പ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. കൽപ്പന, ജാനകി, ചൈത്ര, ജ്യോതി, മാദേവി, ഗൗരി, രാമപ്പ, ഗജാനന ഭട്ട് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സിദ്ധാപുര പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

TAGS: KARNATAKA | ACCIDENT
SUMMARY: Drunk man ploughs car into Ayyappa devotees in Karwar, leaves one woman dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *