ട്രെയിനില്‍ കയറുന്നതിനിടെ വീണ് മലയാളി യുവതിക്ക് പരുക്കേറ്റു 

ട്രെയിനില്‍ കയറുന്നതിനിടെ വീണ് മലയാളി യുവതിക്ക് പരുക്കേറ്റു 

ബെംഗളൂരു : ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് പന്നിയൂർക്കുളം പന്തീരാങ്കാവ് സ്വദേശി അബ്‌സത്തി(22)നാണ് കാലിന് പരുക്കേറ്റത്. മംഗളൂരുവിൽ വിദ്യാർഥിനിയായ അബ്‌സത്ത് ബെംഗളൂരുവിലേക്ക് പരീക്ഷയെഴുതാനെത്തിയതായിരുന്നു.

യശ്വന്തപുര റെയിൽവേ സ്റ്റേഷനില്‍ ഇന്നലെരാത്രിയായിരുന്നു അപകടം. എട്ടുമണിയോടെ യെശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
<br>
TAGS : ACCIDENT | INJURED
SUMMARY : Malayali woman injured after falling while boarding train

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *