മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ജനുവരി 27ന് അടുത്ത വാദം കേൾക്കും. മുഡ ഓഫീസിൽ നിന്ന് അഴിമതിയുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ കാണാതായതായി ഹർജിക്കാരനായ സാമൂഹിക പ്രവർത്തക സ്നേഹമയി കൃഷ്ണ ഹർജിയിൽ ആരോപിച്ചു. ജനുവരി 27നകം ലോകായുക്തയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എം. നാഗപ്രസന്ന നിർദ്ദേശിച്ചു, അതേസമയം ഇതിനുള്ളിൽ ഹർജിക്കാരന് എതിർപ്പുകൾ സമർപ്പിക്കാൻ അനുമതിയും നൽകി.

കേസിൽ രാഷ്ട്രീയക്കാർക്ക് പങ്കുണ്ടെന്നും പോലീസ് അന്വേഷണം സുതാര്യമല്ലെന്നുമും ഹർജിക്കാരന്റെ അഭിഭാഷകൻ മനീന്ദർ സിംഗ് ആരോപിച്ചു. ലോകായുക്ത അന്വേഷണം നീതിയുക്തമായിരിക്കില്ല. മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കേസിൽ പങ്കാളികളാണ്. മുഡ ഓഫീസിൽ നിന്ന് ചില പ്രധാന രേഖകൾ കാണാതായിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് സ്നേഹമയി കൃഷ്ണ പറഞ്ഞു. എന്നാൽ കേസിൽ അടുത്ത വാദം കേൾക്കുന്നതുവരെ അന്വേഷണം തുടരാൻ ഹൈക്കോടതി ലോകായുക്തയോട് നിർദ്ദേശിച്ചിട്ടുണ്ട്.

TAGS: KARNATAKA | MUDA SCAM
SUMMARY: High Court adjourns hearing on plea seeking CBI probe into MUDA scam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *