യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയത്‌ മറ്റൊരാള്‍; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയത്‌ മറ്റൊരാള്‍; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു: സ്വകാര്യ വ്യക്തി ബസ് യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. കനകപുരയ്ക്കും ഹുനാസനഹള്ളിക്കും ഇടയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. യൂണിഫോം ഇല്ലാത്ത സ്വകാര്യ വ്യക്തി ബസിലെ സ്ത്രീകൾക്ക് സൗജന്യ യാത്രാ ടിക്കറ്റ് നൽകുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബസിൽ കണ്ടക്ടർക്ക് സമീപം നിന്നാണ് ഇയാൾ യാത്രക്കാർക്ക് ടിക്കറ്റ് നൽകിയിരുന്നത്. യാത്രക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാനും ഇയാൾ തയ്യാറായിരുന്നില്ല. കനകപുര ഡിപ്പോ മാനേജർ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | SUSPENSION
SUMMARY: Private individual found issuing tickets on KSRTC bus, conductor suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *