വയനാട്ടിലുണ്ടായത് പ്രകൃതി ദുരന്തം, മനുഷ്യനിര്‍മ്മിതമല്ല; സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമല്ലെന്ന് ഹൈക്കോടതി

വയനാട്ടിലുണ്ടായത് പ്രകൃതി ദുരന്തം, മനുഷ്യനിര്‍മ്മിതമല്ല; സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമല്ലെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലേത് പ്രകൃതി ദുരന്തമാണെന്നും മനുഷ്യനിര്‍മ്മിതമല്ലെന്നും ഹൈക്കോടതി. സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമായി കണക്കാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ താമസിക്കാത്തവര്‍ക്ക് നിശ്ചിത തുക നല്‍കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തുക വേണമെന്ന് ദുരന്തബാധിതർക്ക് സർക്കാരിനോട് ആവശ്യപ്പെടാനാവില്ല. സർക്കാരിന്‍റേത് നിർബന്ധിത ഉത്തരവാദിത്വമല്ല. മനുഷ്യത്വത്തിന്‍റെ പേരിലാണ് പുനരധിവാസ പ്രവർത്തനങ്ങള്‍ ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

സ്വന്തമായി വീടു നിര്‍മ്മിക്കുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ ആവശ്യം. നിലവില്‍ നിശ്ചയിച്ച 15 ലക്ഷം രൂപ അപര്യാപ്തമാണെന്നും ഇത് 40 മുതല്‍ 50 ലക്ഷം രൂപ വരെയായി വര്‍ധിപ്പിക്കുന്നത് പരിഗണിക്കണ എന്നാവശ്യപ്പെട്ടാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

TAGS : HIGHCOURT
SUMMARY : What happened in Wayanad was a natural disaster, not man-made; High Court said that government’s responsibility is not mandatory

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *