കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു

കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു

ബെംഗളൂരു: കര്‍ണാടകയില്‍  സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്ന് എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു. ബീദര്‍ ടൗണിലെ ശിവാജി ചൗക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്.

ബൈക്കില്‍ എത്തിയ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ട് പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. രാവിലെ 11.30ഓടെ എടിഎമ്മില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത്. വെടിവയ്പ്പിനുശേഷം, അക്രമികള്‍ പണവുമായി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു, അവർ സിഎംഎസ് ഏജൻസിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട ഇരുവരും. കവർച്ചക്കാർ എട്ട് റൗണ്ട് വെടിയുതിർത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വിവരമറിഞ്ഞ പോലീസ് ഉടന്‍ സ്ഥലത്തെത്തി. സമീപത്തെ എല്ലാ റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചിടുകയും ചെയ്തു. പ്രതികളെ കണ്ടെത്താന്‍ പോലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം നടത്തുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

TAGS ; ROBBERY | BIDAR
SUMMARY : Two security guards shot dead in Karnataka, Rs 93 lakh stolen from ATM

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *