ആര്‍.സി ബുക്ക് മാര്‍ച്ച്‌ 31നകം ഡിജിറ്റലാക്കും, ഡ്രൈവിംഗ് ടെസ്റ്റ് പാസായാലുടന്‍ ലൈസന്‍സ്; കെ.ബി ഗണേഷ് കുമാര്‍

ആര്‍.സി ബുക്ക് മാര്‍ച്ച്‌ 31നകം ഡിജിറ്റലാക്കും, ഡ്രൈവിംഗ് ടെസ്റ്റ് പാസായാലുടന്‍ ലൈസന്‍സ്; കെ.ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച്‌ 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർ സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

മോട്ടോർ വാഹന വകുപ്പില്‍ ആർ സി കിട്ടാൻ മാസങ്ങള്‍ വൈകുന്നുവെന്ന് പരാതിയെത്തുടർന്നാണ് നടപടി. ഏത് വലുപ്പത്തിലും പ്രിന്റ് എടുക്കാൻ സാധിക്കും റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച്‌ മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബില്‍ ഇൻപുട്ട് നല്‍കുന്നതിനനുസരിച്ച്‌ ആണ് ഉടനടി ലൈസൻസ് ലഭ്യമാകുക.

റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അമ്പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമർ‌പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസർ, മുന്നിലും പിന്നിലും കാമറ, റഡാർ, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധനാങ്ങള്‍ കൂട്ടിച്ചേർക്കും.

ഡിസ്പ്ലേയില്‍ ആറ് ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദർശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥർക്ക് വാഹനത്തില്‍ നിന്ന് ഇറങ്ങേണ്ടതില്ല, വാഹനം ഓടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ടതുമില്ല, അദ്ദേഹം പറഞ്ഞു.

അഞ്ച് ദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍ വച്ചിരിക്കുന്നത് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഇന്റേണല്‍ വിജിലൻസ് സ്ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലി ഭാരം ഏകീകരിച്ച്‌ ജോലി തുല്യത ഉറപ്പ് വരുത്താൻ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തും. കെ എസ് ആർ ടി സി ആരംഭിച്ച ഡ്രൈംവിംഗ് സ്കൂളുകളിലൂടെ ആറ് മാസത്തിനുള്ളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു.

TAGS : KB GANESH KUMAR
SUMMARY : RC book to be digitized by March 31, license after passing driving test; KB Ganesh Kumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *