ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കിൽപെട്ടു; 2 മരണം

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കിൽപെട്ടു; 2 മരണം

തൃശ്ശൂര്‍: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപെട്ടു. ചെറുതുരത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി റെഹാന, ഷാഹിനയുടെ അനുജത്തിയുടെ മകൻ സനു (12) എന്നിവരാണ് മരിച്ചത്. റെഹാനയുടെ ഭർത്താവ് കബീർ, മകൾ പത്തു വയസ്സുള്ള സൈറ എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും പോലീസും ചേർന്ന് സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

സഹോദരിക്കും കുടുംബത്തിനുമൊപ്പം ഭാരതപ്പുഴ കാണാൻ എത്തിയതായിരുന്നു കബീർ. വൈകുന്നേരം സമയം ചെലവഴിക്കാൻ ഇവർ ഇടക്കിവിടെ എത്താറുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടികൾ പുഴയിലേക്ക് ഇറങ്ങിയപ്പോൾ പിന്നാലെ പോയതായിരുന്നു കബീറും റെഹാനയും. ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. തിരച്ചിലിനിടെ റെഹാനയെ പുറത്തെടുക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
<BR>
TAGS : DROWN TO DEATH
SUMMARY : Four members of a family who went for a bath in Bharathapuzha river were swept away; 2 died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *