അമ്മയുടെ സഹോദരന്റെ പീഡനം; ടെക്കിയായ യുവതി ജീവനൊടുക്കി

അമ്മയുടെ സഹോദരന്റെ പീഡനം; ടെക്കിയായ യുവതി ജീവനൊടുക്കി

ബെംഗളൂരു: ലൈംഗികാതിക്രമത്തെ തുടർന്ന്  സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി. എച്ച്എഎൽ സ്വദേശിനി സുഹാനി സിംഗ് (25) ആണ് ജീവനൊടുക്കിയത്. സുഹാനിയുടെ അമ്മാവൻ പ്രവീൺ സിംഗ് ഇവരെ ഉപദ്രവിച്ചിരുന്നുവെന്നും സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളുമായി പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

നിരന്തരമായ പീഡനത്തിൽ മനംനൊന്ത് സുഹാനി പെട്രോൾ വാങ്ങി പ്രവീണിന്റെ താമസസ്ഥലത്ത് പോയി തീക്കോളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉടൻ സുഹാനിയെ വിക്ടോറിയ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രവീൺ സിംഗ് അറസ്റ്റിലായി.

ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരസ്പരം അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കടപ്പയിൽ നിന്നുള്ള മറ്റൊരു യുവതിയെയും പ്രവീൺ സിംഗ് ശല്യപ്പെടുത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

TAGS: BENGALURU | FIRE
SUMMARY: Harassed by uncle, software engineer commits suicide by setting herself on fire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *