ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഗുരുവായൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: സംഗീതസംവിധായകൻ ജി.ദേവരാജന്റെ സഹോദരനെ ഗുരുവായൂരിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ പാറളം വെങ്ങിണിശ്ശേരി ‘ഗീതാഞ്ജലി’യിൽ ജി.രവീന്ദ്രനാണ് (93) മരിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ സംഗീതജ്ഞൻ കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനാണ്.

റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചുവർഷമായി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ ടെമ്പിൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നു പറയുന്നു.

പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

അവിവാഹിതനാണ്.സഹോദരി: പരേതയായ ഗോമതി. സംസ്കാരം പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശ്ശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ.
<br>
TAGS :
SUMMARY : G. Devarajan Master’s brother found dead in Guruvayur flat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *