വാഗമണ്ണിലേക്ക് വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

വാഗമണ്ണിലേക്ക് വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

പത്തനംതിട്ട: കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ബിഎഡ് കോളേജില്‍ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികള്‍ക്ക് പരുക്ക്. പത്തനംതിട്ട അടൂർ കടമ്പനാട് വെച്ചാണ് വാഹനാപകടം സംഭവിച്ചത്. രാവിലെ 6.30 ന് ആണ് അപകടം ഉണ്ടായത്.

പരുക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദയാത്രാ സംഘത്തില്‍ 44 പെണ്‍ കുട്ടികളും 5 ആണ്‍ കുട്ടികളും 3 അധ്യാപകരും ഉള്‍പ്പെടുന്നു. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് കരുതുന്നത്.

TAGS : ACCIDENT
SUMMARY : A bus on a recreational trip to Wagaman met with an accident; Many students were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *