‘ഏകം’ മോണോ ഡ്രാമ ഫെസ്റ്റിവൽ 19-ന്

‘ഏകം’ മോണോ ഡ്രാമ ഫെസ്റ്റിവൽ 19-ന്

ബെംഗളൂരു : ലോക്ക് ഡൗൺ ആർട്ട്വർക്സ് (എൽ.എ.ഡബ്യു.) അവതരിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യ മലയാള സോളോ ആക്ട് നാടകമേളയായ ‘ഏകം’ 19-ന് വിൽസൻ ഗാർഡൻ ആട്ടക്കളരി സെന്റർ ഫോർ മൂവ്‌മെന്റ് ആർട്‌സ് രംഗമണ്ഡല ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ നടക്കും. ആവൃത്തം (നിഴൽ നാടകം), സ്പോട്ട് ലൈറ്റ്, ഋണാഹൂതി, പര്യന്തം, കുമാരൻ ന്യൂട്രൽ എന്നി അഞ്ച് ഏകപാത്രാഭിനയ നാടകങ്ങൾ തത്സമയ ഇംഗ്ലീഷ് പരിഭാഷയോടെയാണ് അരങ്ങേറുന്നത്. അഞ്ചു നാടകങ്ങള്‍ക്കും വൈകീട്ട് നാലിനും ഏഴിനുമായി രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. 100 മിനിറ്റാണ് ദൈർഘ്യം. അനിൽ തിരുമംഗലമാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രവേശന ടിക്കറ്റുകള്‍ക്ക്:  9071360206

<br>
TAGS : DRAMA | ART AND CULTURE
SUMMARY : ‘Ekam’ Mono Drama Festival on the 19th

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *