ബെംഗളൂരു : മൈസൂരു ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറയാഘോഷം ഫെബ്രുവരി എട്ട്, ഒൻപത് തീയതികളിൽ നടക്കും. എട്ടിന് രാവിലെ മുത്തപ്പന്റെ മലയിറക്കൽ കർമം, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുത്തപ്പൻ വെള്ളാട്ടം. വൈകീട്ട് ആറിന് ഭഗവതി വെള്ളാട്ടം. ഏഴ് മണിക്ക് കലശം തേടൽ, കലശം വരവ്, മുടിയഴിക്കൽ എന്നിവ നടക്കും. രാത്രി ഏഴുമുതൽ അന്നദാനം. 9 ന് രാവിലെ 10ന് മുത്തപ്പൻ തിറ. തുടർന്ന് പള്ളിവേട്ടയും ഭഗവതിത്തിറയും. ഉച്ചയ്ക്ക് 12 മുതൽ മഹാ അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
<BR>
TAGS : RELIGIOUS

Posted inRELIGIOUS
