കേരള സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി ശിവൻകുട്ടി

കേരള സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത കേരള സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തവർഷം തിരുവനന്തപുരത്ത് വെച്ച്‌ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും മത്സര ഇനമായി ഉള്‍പ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Kalaripayat will be made a competitive event in Kerala school sports fair: Minister V Sivankutty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *