ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ത്തൂര്‍ ഭാഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് സര്‍ജാപുര ധര്‍മ്മശാസ്താ-മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. മണപ്പുറം ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന ഭക്തകവി പൂന്താനം അവാര്‍ഡ്, സന്ത് മീരാബായ് അവാര്‍ഡ്, ഭക്ത പ്രഹ്‌ളാദ അവാര്‍ഡ് എന്നീ സമ്മാനങ്ങള്‍ക്കായി മുപ്പതു വയസ്സിനുമേല്‍, പതിനാറു മുതല്‍ മുപ്പതു വയസ് വരെ, പതിനഞ്ചു വയസില്‍ താഴെ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക. രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ഫോണ്‍: 9611008798.
<br>
TAGS : SAMANWAYA

Posted inASSOCIATION NEWS RELIGIOUS
