ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ സർവീസ് ജനുവരി 19ന് ഭാഗികമായി തടസപ്പെട്ടേക്കും. നാദപ്രഭു കെംപെഗൗഡ (മജസ്റ്റിക്) മുതൽ ഇന്ദിരാനഗർ സ്റ്റേഷനുകൾ വരെയുള്ള സർവീസുകളിലാണ് തടസം നേരിടുക. രാവിലെ 7 മുതൽ 10 വരെയാണ് സർവീസ് നിർത്തിവെക്കുകയെന്ന് ബിഎംആർസിഎൽ അറിയിച്ചു.

കബ്ബൺ പാർക്കിനും എംജി റോഡ് സ്റ്റേഷനുകൾക്കും ഇടയിലാണ് ട്രാക്ക് നവീകരണം നടക്കുന്നത്. അതേസമയം പർപ്പിൾ ലൈനിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ മെട്രോ സർവീസുകൾ രാവിലെ 7 മുതൽ പതിവ് ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കും. ഗ്രീൻ ലൈനിലെ സർവീസുകൾക്കും നിയന്ത്രണം ബാധകമല്ലെന്ന് ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Namma metro services to be disrupted in purple line on sunday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *