ശ്വാസംമുട്ടലിന്റെ മരുന്നിൽ മൊട്ടുസൂചി കണ്ടെത്തി; നടപടിയെടുത്ത് ആരോഗ്യവകുപ്പ്

ശ്വാസംമുട്ടലിന്റെ മരുന്നിൽ മൊട്ടുസൂചി കണ്ടെത്തി; നടപടിയെടുത്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. വിശദമായ പരിശോധന നടത്താൻ മൊട്ടുസൂചിയും കാപ്സ്യൂളും ശേഖരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കാപ്സ്യൂളിന്റെ ​ഗുണമേന്മയിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നുമില്ല. മരുന്ന് നിർമാണ കമ്പനിയിൽ നിന്ന് വിശദീകരണം തേടുമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ കാപ്സ്യൂളിലാണ് മൊട്ടുസൂചി കണ്ടത്. മേമല സ്വദേശിനി വസന്തയ്‌ക്ക് ലഭിച്ച മരുന്നിലായിരുന്നു മൊട്ടുസൂചി. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ​ഗുളിക നൽകിയിരുന്നു. സി-മോക്സ് എന്ന കാപ്സ്യൂളാണ് നൽകിയത്. വീട്ടിലെത്തിയതിന് ശേഷം മരുന്ന് രണ്ടുതവണ കഴിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലും മരുന്ന് കഴിച്ചു. അടുത്ത ഡോസ് കഴിക്കാൻ എടുത്തപ്പോഴാണ് കാപ്സ്യൂളിന് അകത്ത് മരുന്ന് ഇല്ലെന്ന് സംശയം തോന്നിയത്. തുടർന്ന് ഈ കാപ്സ്യൂൾ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് മൊട്ടുസൂചി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

TAGS: KERALA | CAPSULE
SUMMARY: Pin needle found inside capsule for asthma

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *