ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു പുറത്ത്

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു പുറത്ത്

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ പുറത്ത്. ടീമിനെ രോഹിത് നയിക്കും. ശുഭമാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. വിരാട് കോഹ്ലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നിവരുണ്ടാവും. മുഹമ്മദ് സിറാജിനെയും ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി. ബുംറയുടെ കാര്യത്തിൽ ഫിറ്റ്നസ് കൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടയെക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇതേ ടീം മത്സരിക്കും.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്സ്വാള്‍, രവിന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവരാണ് നിലവിൽ ടീമിലുള്ളത്.

TAGS: SPORTS | CRICKET
SUMMARY: Sanju samson out from Indian team for champions trophy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *