അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂർ അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരണ്‍, ചീക്കനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്.

സ്വകാര്യ ട്യൂഷൻ സെൻ്റർ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുള്ളരിക്കാടിന് സമീപമുള്ള ടർഫിലെത്തിയതായിരുന്നു ഇരുവരും. കളി കഴിഞ്ഞതിന് ശേഷം കുളിക്കുന്നതിനായി അച്ചൻകോവിലാറ്റില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പത്തനംതിട്ടയില്‍ നിന്ന് അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ സംഘങ്ങളെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

TAGS : LATEST NEWS
SUMMARY : Students drowned while taking a bath in Achankovilat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *