ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോഡ് തുക. ഏഴര കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്. ശബരിമല സീസണായതും ഭണ്ഡാരം വരുമാനത്തില്‍ വർധനയുണ്ടാവാൻ കാരണമായി.

കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വർണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ടുകള്‍ വീണ്ടും ലഭിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടായിരം രൂപയുടെ 35 കറൻസികളും 1000 രൂപയുടെ 33 എണ്ണവുമാണ് ഇത്തവണ ലഭിച്ചത്. കിഴക്കും പടിഞ്ഞാറും നടകളിലെ ഇ-ഭണ്ഡാരങ്ങള്‍ വഴി 3.94 ലക്ഷം രൂപ ലഭിച്ചു.

TAGS : GURUVAYUR
SUMMARY : Guruvayur temple received a record amount as treasury

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *