ഇഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ഇഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ബെംഗളൂരു: സൈബർ തട്ടിപ്പിൽ ബെംഗളൂരു ടെക്കിക്ക് നഷ്ടമായത് 11 കോടി രൂപ നഷ്ടമായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 11 കോടി രൂപയാണ് ഇയാളിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയായ വിജയ് കുമാർ സ്റ്റോക്ക് മാർക്കറ്റിൽ ഷെയർ എടുക്കാറുണ്ടായിരുന്നു. അടുത്തിടെ വിജയ് എടുത്ത 50 ലക്ഷം രൂപയുടെ വിപണി നിക്ഷേപം 12 കോടി രൂപയായി ഉയർന്നുവെന്ന് പ്രതികൾ മനസ്സിലാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ഇതോടെ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ വിജയ് കുമാറിനെ സമീപിക്കുകയായിരുന്നു.

വിജയ് കുമാർ തൻ്റെ ആധാർ, പാൻ കാർഡ്, കെവൈസി വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ പ്രതികളുമായി പങ്കുവെച്ചിരുന്നു. കേസിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ പണം നൽകണമെന്ന് പ്രതികൾ ഇയാളോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വിജയ് ഇവർക്ക് പണം നൽകിയത്. എന്നാൽ തുടർന്നും പ്രതികൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ വിജയ് പോലീസിനെ സമീപിക്കുകയായിരുന്നു.

TAGS: BENGALURU | CYBER CRIME
SUMMARY: Bengaluru techie loss crores to cyber fraudsters

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *