അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു

അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു

അമേരിക്കയിൽ ടിക് ടോക് നിരോധനം നിലവിൽ വന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നടപടി. ആപ് സ്റ്റോറിലോ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിലോ ടിക് ടോക് നിലവിൽ ലഭ്യമല്ല. അമേരിക്കയിൽ മാത്രം 170 ദശലക്ഷം ഉപയോക്താക്കൾ ടിക് ടോക്കിനുണ്ടായിരുന്നു. ആപ്പ് തുറക്കുമ്പോൾ ഇത് ലഭ്യമല്ല എന്ന സന്ദേശമാണ് ഇപ്പോൾ എല്ലാവർക്കും ലഭിക്കുന്നത്.

ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം അമേരിക്കയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉയരുന്നുണ്ട്. 2020ൽ ട്രംപ് ഇതിനുവേണ്ടി ചില നീക്കങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ദേശസുരക്ഷ മുൻനിർത്തി ടിക് ടോക് നിരോധിക്കുകയാണെന്ന് യുഎസ് സുപ്രീംകോടതി വിധിക്കുകയായിരുന്നു. ജനുവരി 19നുള്ളിൽ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാൻസിന് അമേരിക്കയിലുള്ള എല്ലാ ആസ്തിയും വിറ്റ് ഒഴിയണമെന്ന ഭരണകൂടത്തിന്റെ നിർദേശം പാലിക്കാതെ വന്നതോടെയാണ് സുപ്രീംകോടതി നടപടി.

ബൈറ്റ് ഡാൻസിനെതിരെ ജോ ബൈഡൻ സർക്കാരായിരുന്നു നിയമം നടപ്പാക്കിയത്. ആസ്തി വിറ്റൊഴിഞ്ഞില്ലെങ്കിൽ ടിക് ടോക് വിലക്കുമെന്ന് ബൈഡൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS: WORLD | TIKTOK
SUMMARY: America officially bans tiktok

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *