കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂർ: ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂര്‍ തയ്യില്‍ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം.

ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസില്‍ ശരണ്യ ജാമ്യത്തിലായിരുന്നു. കണ്ണൂരില്‍ പ്രവേശിക്കരുത് എന്നായിരുന്നു ജാമ്യ വ്യവസ്ഥ. തുടര്‍ന്ന് കേരളത്തിന് പുറത്തായിരുന്നു ഇവരുടെ താമസം. വിചാരണ തുടങ്ങനിരിക്കെ ഇന്നലെയാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്.

TAGS : LATEST NEWS
SUMMARY : The case of killing the baby by throwing it on the sea wall; The accused mother tried to commit suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *