ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌.

വെള്ളിയാഴ്‌ച മുതല്‍ ഗുണഭോക്താക്കള്‍ക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ്‌ ഇപ്പോള്‍ അനുവദിച്ചത്‌.

പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായി നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നല്‍കി. രണ്ടാം ഗഡുവാണ്‌ ഇപ്പോള്‍ വിതരണം ചെയ്യുന്നത്‌.

TAGS : PENSION
SUMMARY : Two more installments of welfare pension were granted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *