നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

കഴിഞ്ഞ ദിവസം കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് താരം ആശുപത്രി വിടുന്നത്. രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്.

വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റില്‍ പ്രതി അതിക്രമിച്ചു കയറി നടനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ആറു തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് ഇസ്ലാം എന്ന ബംഗ്ലാദേശ് വംശജനാണ് പ്രതി. 30 കാരനായ ഇയാള്‍ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും ആറ് മാസം മുമ്പാണ് ഇയാള്‍ മുംബൈയില്‍ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഗൂഗിള്‍ പേ വഴി നടത്തിയ യുപിഐ ഇടപാടാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വോർളിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള ഒരു സ്റ്റാളില്‍ നിന്ന് പ്രതി പറാത്തയും ഒരു കുപ്പിവെള്ളവും വാങ്ങാനായി ഗൂഗിള്‍ പേ (ജി പേ) വഴി പണം അയച്ചു. ഈ പണമിടപാടാണ് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കാൻ പോലീസിനെ സഹായിച്ചത്.

TAGS : SAIF ALI KHAN
SUMMARY : Actor Saif Ali Khan discharged from hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *