കോവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി

കോവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി

തിരുവനന്തപുരം: കോവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി. ക്രമക്കേടിന്റെ ഭാഗമായി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായി. പൊതു വിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി കിറ്റ് വാങ്ങി. കുറഞ്ഞ തുകയ്ക്ക് പി പി ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു.

സാന്‍ഫാര്‍മ എന്ന കമ്പനിക്ക് മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കി. 2020 മാര്‍ച്ച്‌ 28ന് 550 രൂപയ്ക്ക് പി പി ഇ കിറ്റ് വാങ്ങി. മാര്‍ച്ച്‌ 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ പി പി ഇ കിറ്റിന്റെ വില 1000 രൂപ കൂടി.

നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാര കുറവിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ട്. പൊതുജനാരോഗ്യ മേഖലയ്‌ക്ക് ഗുണനിലവാരമില്ലെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്ത് കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു.

ആര്‍ദ്രം മിഷന്‍ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല. മെഡിക്കല്‍ കോളജുകളില്‍ അക്കാദമിക് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ അസാധാരണ കാലതാമസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയും സി എ ജി റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിഞ്ഞില്ല. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല എന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ടെണ്ടര്‍മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്.

TAGS : COVID
SUMMARY : CAG says irregularity in PPE kit deal during Covid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *