ഫോൺ പിടിച്ചുവച്ചു; അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി

ഫോൺ പിടിച്ചുവച്ചു; അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി വിദ്യാര്‍ഥി. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാര്‍ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. വെള്ളിയാഴ്‌ചയായിരുന്നു സംഭവം.

സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോൺ തിരിച്ച്‌ വേണമെന്ന ആവശ്യവുമായി പ്രധാനാധ്യാപകന്റെ മുറിയിലെത്തിയ വിദ്യാർഥി തുടർന്ന്‌ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഫോൺ തിരിച്ച്‌ തന്നില്ലെങ്കിൽ പുറത്തിറങ്ങി തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ ഭീഷണി. സംഭവത്തിൽ അധ്യാപകരും പിടിഎയും തൃത്താല പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
<BR>
TAGS :  THREATENED | PALAKKAD
SUMMARY : Student shouts to kill teachers; The incident was for held the phone

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *