ഐപിഎൽ ചരിത്രത്തിൽ പുതിയ നേട്ടവുമായി വിരാട് കോഹ്ലി

ഐപിഎൽ ചരിത്രത്തിൽ പുതിയ നേട്ടവുമായി വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചരിത്രത്തിൽ സ്വപ്നതുല്ല്യമായ നേട്ടവുമായി ആർസിബി താരം വിരാട് കോഹ്ലി. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 8000 റൺസ് തികയ്ക്കുന്ന താരമെന്ന അപൂർവ്വ നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. 252ാം മത്സരത്തിലാണ് കോഹ്‍ലിയുടെ ഈ നേട്ടം. 8 സെഞ്ചുറികളും 55 അർദ്ധ സെഞ്ചുറികളും ഇതുവരെ കോഹ്ലി നേടിയിട്ടുണ്ട്.

ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമൻ പഞ്ചാബ് കിം​ഗ്സ് ഇലവൻ താരം ശിഖർ ധവാനാണ്. 222 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 6,769 റൺസ് നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മൂന്നാമൻ. 6,628 റൺസ് രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും ലഭിച്ചത്.

973 റൺസ് നേടിയ 2016 സീസണിന് ശേഷം, 700ലധികം റൺസുമായി ലീഗിലെ ഏറ്റവും മികച്ച രണ്ടാമത്തെ സീസണാണ് കോഹ്ലി കളിക്കുന്നത്. 2024 സീസണിൽ ഒരു സെഞ്ചുറിയും 5 അർധസെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 113 റൺസാണ് ഉയർന്ന സ്കോർ. സീസണിലെ ഓറഞ്ച് ക്യാപ് ജേതാവ് കൂടിയാണ് അദ്ദേഹം. ഇത്തവണ ആർസിബിയെ പ്ലേ ഓഫിൽ എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് വിരാട് കോഹ്ലിയായിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *