കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൊബൈൽ ഫോണും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കെആർ മാർക്കറ്റിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ഗണേശ്, ശരവണ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിനിയായ യുവതി യെലഹങ്കയിലേക്കുള്ള ബസ് കാത്തുനിൽക്കുമ്പോഴാണ് ആക്രമണത്തിന് ഇരയായത്.

ജോലി അന്വേഷിച്ചാണ് യുവതി ബെംഗളൂരുവിൽ എത്തിയത്. ഇക്കരണത്താൽ തന്നെ നഗരത്തിൽ കൂടുതൽ സ്ഥലങ്ങളോ, ഭാഷയോ കൃത്യമായി അറിയില്ലായിരുന്നു. പ്രതികൾ ഈ സാഹചര്യം മുതലെടുത്ത് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും, ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുള്ള ഗോഡൗൺ സ്ട്രീറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇരുവരെയും ഉടൻ പിടികൂടുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Two arrested for gangraping women at kr market

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *